എൽദോസിനു കുരുക്കു മുറുകി, ബലാത്സംഗക്കുറ്റം ചുമത്തിയ അന്വേഷണ സംഘം അറസ്റ്റിനു നടപടി തുടങ്ങി

തിരുവനന്തപുരം | പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ അധ്യാപികയുടെ പരാതിയിൽ ജില്ലാ ബലാൽത്സംഗക്കുറ്റം ചുമത്തി ജില്ലാ ക്രൈം ബ്രാഞ്ച്. പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കും. എം.എൽ.എയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിച്ചുവെന്ന് റിപ്പോർട്ട്.

കേസിന്റെ വിശദാംശങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ 15ന് അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. താൻ നിരപരാധിയാണെന്ന് കാട്ടി എൽദോസ് കുന്നപ്പിള്ളി ഇന്നു സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീർപ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സിഐയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി എസ്‌സിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പോലീസിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നൽകിയ മൊഴിയിലും പീഡനാരോപണത്തിൽ യുവതി ഉറച്ചു നിന്നതോടെയാണ് ബലാൽത്സംഗക്കേസ് ചുമത്തിയത്.

കഴിഞ്ഞ മാസം 28 നാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here