കല്ലട ബസില്‍ പീഡനശ്രമം: രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

0

കോഴിക്കോട്: കല്ലട ബസില്‍ പീഡനശ്രമം. തമിഴ്‌നാട് സ്വദേശിനിയാണ് ബസ് ഡ്രൈവര്‍മാരിലൊരാള്‍ക്കെതിരെ പരാതി നല്‍കിയത്. സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം ഉണ്ടായത്. യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സഹയത്രികര്‍ രണ്ടാം ഡ്രൈവറെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here