ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

0

മലപ്പുറം: ദീര്‍ഘദൂര ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് കുടുലു സ്വദേശി മുനവറി(23)നെ പോലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

കാസര്‍കോട് നടക്കുന്ന സ്‌കൂള്‍ കലോത്സവ വേദിയിലേക്കു പോയ കൊല്ലം സ്വദേശിനിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്. ഉറങ്ങുന്നതിനിടെ കണ്ണുതുറന്നു നോക്കിയപ്പോള്‍ എതിര്‍വശത്തെ ബര്‍ത്തിലുണ്ടായിരുന്ന മുനവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നതു കണ്ട യുവതി ബഹളം വച്ചു. യുവതിയുടെ ആവശ്യപ്രകാരം ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടുകയും യുവതി പരാതി എഴുതി നല്‍കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here