കൊല്ലം: വിവാഹമോചിതയായ വീട്ടമ്മയെ വിവിധ ഹോട്ടലുകളിലെത്തിച്ചു പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടുകയും ചെയ്തുവെന്ന പരാതിയില്‍ എന്‍.സി.പി. മുന്‍ നേതാവ് അഡ്വ. മുജീബ് റഹ്മാനെതിരെ കേസ്. എന്‍.സി.പി. യുവജന വിഭാഗഭത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓച്ചിറ പോലീസ് സ്‌റ്റേഷനിലാണ്. 12 ലക്ഷം തട്ടിയെന്ന പരാതിയില്‍ മുജീബിന്റെ സുഹൃത്തായ യുവതിയും പ്രതിയാണ്.

നിയമസഹായം തേടി എത്തിയ വീട്ടമ്മയാണ് തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു കാട്ടി പോലീസിനെ സമീപിച്ചത്. ലോക് ഡൗണ്‍ കാലത്തെ ആദ്യത്തെ സ്ത്രീ പീഡന പരാതി കോവിഡിന്റെ സാഹചര്യത്തില്‍ ഇ-മെയിലാണ് ഇന്നലെ പോലീസിന് ലഭിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വര്‍ഷം മുമ്പ് ഒരു കേസ്സുമായി ബസപ്പെട്ടാണ് മുജീബ് റഹ്മാനമായി പരിചയപ്പെട്ടത്. കേസിന്റെ പേരില്‍ വീട്ടമ്മയുമായി ഫോണില്‍ അടുപ്പം പുലര്‍ത്തിയ സ്ഥാപിച്ചശേഷം, ഫെബ്രുവരിയില്‍ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്് പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് തന്റെ സങ്കല്പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരില്‍ വെച്ച് താലികെട്ടി തന്നെ ഭാര്യയായി സംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതിയുടെ കോപ്പി സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഓച്ചിറയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ആറോളം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഓച്ചിറ പോലീസ് വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ നടപടി നേരിടുന്ന മുജീബിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് എന്‍.സി.പി നേതാക്കളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here