സില്‍വര്‍ ലൈനില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല, കണ്‍സള്‍ട്ടന്‍സി കരാര്‍ കരിമ്പട്ടികയിലെ കമ്പനിക്ക്, ഇടപാട് മുഖ്യമന്ത്രി നേരിട്ടെന്നും ആരോപണം

ആലപ്പുഴ | സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ്് നേതാവ് രമേശ് ചെന്നിത്തല. ലോകബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തിയ ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോള ടെന്‍ഡര്‍ പോലുമില്ലാതെയാണ് സിസ്റ്റ്‌റ എന്ന ഫ്രഞ്ച് കമ്പനിയെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചിരിക്കുന്നത്. സിസ്റ്ററയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ എസ്എഐ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയറിങ് ലിമിറ്റഡിനെ ലോക ബാങ്ക് അഴിമതി കാരണം നിരോധിച്ചിരുന്നു.

ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി നേരിട്ട് ഈ കമ്പനിയെ നിയമിച്ചിരിക്കുകയാണ്. പദ്ധതിയുടെ അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുന്നത്.

അതായത് 3000 കോടി രൂപയ്ക്ക് മുകളില്‍ വെറും കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുകയാണ് ഇടതുസര്‍ക്കാര്‍. വലിയൊരു അഴിമതി കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ അരങ്ങേറുകയാണ് എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടി വായ്പ ലഭിക്കില്ലെന്ന ബോധ്യം വന്നപ്പോള്‍ പാവം ജനങ്ങളുടെ സ്ഥലം ഏറ്റെടുത്തു പണയപ്പെടുത്തുവാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണെന്നു അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here