തിരുവനന്തപുരം: മരുമകള്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്തരിച്ച നടന് രാജന് പി. ദേവിന്റെ ഭാര്യ ശാന്തമ്മയെ പോലീസ് അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഏപ്രില്‍ 13നാണ് രാജന് പി.ദേവിന്റെ മകന് ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.