ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു, ജാഗ്രതാ നിര്‍ദേശം, കനത്ത മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. ന്യൂനമര്‍ദ്ദം ശനിയാഴ്ച ഉച്ചയോടെ ന്യൂനമര്‍ദ്ദമായി മാറി വടക്കു പടിഞ്ഞാറേക്കു നീങ്ങും.

കാറ്റ് ലക്ഷദ്വീപില്‍ നിന്നകന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, ന്യൂനമര്‍ദ്ദം കാരണം കേരള തീരത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 21 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ ഉടന്‍ മടങ്ങിയെത്തണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ഏഴോളം ഡാമുകള്‍ തുറന്നു. തൃശൂര്‍ ചിമ്മിനി, തെന്മല, അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്. കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍, ഇടുക്കി ചെറുതോണി ഡാമുകള്‍ തുറക്കാനുളള തയാറെടുപ്പിലാണ്. പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here