മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്തമഴയയ്ക്ക് സാധ്യത. 17 വരെ ശക്തമോ അതിശക്തമോ ആയി മഴ പെയ്യാം. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്.

കേരളത്തിലെ വടക്കന്‍ ജില്ലകളിലും മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തൃശൂര്‍ ഒഴികെ എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ 17 വരെ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here