തിരുവനന്തപുരം: കാണാതായ വെടിയുണ്ടകള്‍ തേടി എസ്.എ.പി ക്യാമ്പില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. വെടിയുണ്ടകളുടെ 350 ഓളം വ്യാജ കെയ്‌സുകള്‍ കണ്ടെടുത്തു. ക്യാമ്പിലെ പോഡിയത്തില്‍ സ്ഥാപിച്ച എംബ്ലം പോലീസ് പിടിച്ചെടുത്തു. സംഭവം ഗുരുതരമാണെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം. വെടിയുണ്ടയുടെ കെയ്‌സുകള്‍ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കബിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അതേസമയം, വെടിയുണ്ടകള്‍ കാണാതായതടക്കമുള്ള സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയാണ് തൃശൂര്‍ മലയാള വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here