കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ പ്രധാനപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്ന മുസ്ലീം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പോലീസ് പരിശോധന.

പോലീസ് കസ്റ്റഡിയിലാകുന്നതിനു മുന്നേ ജോളി ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നുവെന്ന് ഫോണ്‍ രേഖകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധപ്പെട്ടതെന്ന് ഇമ്പിച്ചി മൊഴിയും നല്‍കിയിരുന്നു. ചില രേഖകള്‍ ഇദ്ദേഹത്തിനു കൈമാറിയിരുന്നുവെന്ന ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍കുടിയാണ് ഇപ്പോഴത്തെ പരിശോധന. വീട്ടിലും കടയിലുമാണ് പരിശോധന നടക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here