രാഹുല്‍ വയനാട്ടില്‍ തകര്‍ക്കുന്നു; അമേഠിയില്‍ തകരുന്നു

0

രാഹുല്‍ഗാന്ധി അമേഠിയില്‍ വമ്പന്‍ പരാജയം ഉറപ്പാക്കുന്നെങ്കിലും വയനാട് മണ്ഡലത്തില്‍ വമ്പന്‍ ലീഡ് സ്വന്തമാക്കുന്നു. ഭൂരിപക്ഷം ഒരു ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പതിനായിരംവോട്ടുപോലും തികയ്ക്കാന്‍ ഇതുവരെ ആയിട്ടില്ലെന്നതും ശ്രദ്ദേയം. അമേഠിയില്‍ സ്മൃതി ഇറാനിയുടെ വമ്പന്‍ മുന്നേറ്റമാണ് നടക്കുന്നത്.

നരേന്ദ്രമോഡി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുന്ന ഫലസൂചനകളാണ് എങ്ങും. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നത്. വയനാട് വമ്പന്‍ ഭൂരിപക്ഷം നേടിയാലും ഭാവി പ്രധാനമന്ത്രിയെന്ന പദവി തന്നെയാകും രാഹുല്‍ഗാന്ധിയെ തേടിയെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here