തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ചോദ്യപേപ്പറുകള്‍ മലയാളത്തിലും തയാറാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി. ഇക്കാര്യത്തില്‍ സര്‍ക്കാരിനും പി.എസ്.സിക്കും യോജിപ്പെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുക്കുശേഷം പി.എസ്.സി. ചെയര്‍മാന്‍ വ്യക്തമാക്കി.

എന്നാല്‍, ചോദ്യം തയാറാക്കുന്ന അധ്യാപകരെ തയാറെടുപ്പിക്കാന്‍ സമയം വേണം. കെ.എ.എസ്. ഉള്‍പ്പെടെയുളള പരീക്ഷകളിലും മലയാളം പരിഗണിക്കും.

പി.എസ്.സിക്കു മുന്നില്‍ സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊമ്പതാം ദിവസത്തിലേക്കു കടന്നതിനു പിന്നാലെയാണ് ആവശ്യം പി.എസ്.സി. അംഗീകരിക്കുന്നത്. ഔദ്യോഗിക ഉറപ്പുകിട്ടും വരെ സമരം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here