ഷെയ്ന്‍ നിഗത്തെ വിലക്കിയിട്ടില്ല, നിലനില്‍ക്കുന്നത് പെരുമാറ്റം മൂലമുള്ള നിസഹകരണമെന്ന് നിര്‍മ്മാതാക്കള്‍

0

തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്നും പെരുമാറ്റം മൂലമുള്ള നിസഹകരണമാണ് നിലനില്‍ക്കുന്നതെന്നും നിര്‍മ്മാതാക്കള്‍. അമ്മ കൈമാറിയ ഷെയ്‌നിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. രജ്ഞിത്ത് വ്യക്തമാക്കി.

സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നിയമ നിര്‍മ്മാണത്തിനുള്ള കരട് തയാറായതായി മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. അധിക വിനോദ നികുതി ഏര്‍പ്പെടുത്തിയതിനെതിരെ വിതരണക്കാരും നിര്‍മാതാക്കളും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനമന്ത്രിയും ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീയേറ്ററുകളില്‍ സിനിമ നല്‍കാനും ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here