വിലക്ക് നീക്കി, ഷെയ്ന്‍ നിഗമിന് ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമയില്‍ അഭിനയിക്കാം, അതിനു മുന്നേ വെയില്‍, കുര്‍ബാനി പൂര്‍ത്തിയാക്കും

0
11

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗം വിഷയം ഒത്തുതീര്‍ന്നു. 32 ലക്ഷം രൂപ നഷ്ടപരിഹാം നല്‍കാന്‍ ഷെയ്ന്‍ തയാറായതോടെയാണ് മൂന്നു മാസം നീണ്ട പ്രതിസന്ധിക്ക് പരിഹാരമുണ്ടായത്. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ഈ രണ്ടു സിനിമകളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.

ആദ്യം വെയിലും തുടര്‍ന്ന് കുര്‍ബാനി സിനിമയുടെ സെറ്റിലും ഷെയിന്‍ ജോലി ചെയ്യും. അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here