നടത്താത്ത മാല മോഷണത്തില്‍ല്‍ 47 ദിവസം ജയില്‍വാസം, അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്

0
3

ആലപ്പുഴ: സ്വര്‍ണമാല മോഷ്ടിച്ചുവെന്നാരോപിച്ച് നിരപരാധിയെ പോലീസ് തടവിലാക്കിയത് അന്വേഷിക്കാന്‍ ഉത്തരവ്. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുതിര്‍ന്ന വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാല മോഷ്ടിച്ചുവെന്ന കുറ്റത്തിന് കായംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ മാവേലിക്കര സ്വദേശി രമേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. 47 ദിവസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു. യഥാര്‍ത്ഥ പ്രതി താനാണെന്ന് മോഷ്ടാവ് വെളിപ്പെടുത്തിയതോടെയാണ് രമേഷ് കുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് പ്രതിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here