സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നു

0
4

കൊച്ചി: സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികള്‍ ഇനി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ലഭിച്ചേക്കില്ല. ഇത്തരം പദ്ധതികളില്‍ നിന്ന് പിന്‍മാറാന്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തീരുമാനിച്ചു. ആരോഗ്യരക്ഷാ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കേണ്ട തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കാരുണ്യ, ഇ.എസ്.ഐ., ആര്‍.എസ്.ബി.വൈ പദ്ധതികളില്‍ നിന്നാണ് ആശുപത്രികള്‍ പിന്‍മാറാന്‍ ഒരുങ്ങുന്നത്.
പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ സ്വാകര്യ ആശുപത്രികളില്‍ നിന്ന് സൗജന്യ പദ്ധതികള്‍ ലഭിക്കില്ലെന്നാണ് മാനേജുമെന്റുകള്‍ പറയുന്നത്. ആശുപത്രികള്‍ക്കു കിട്ടേണ്ട കുടിശ്ശിക ലഭിക്കുന്ന മുറയ്ക്കു മാത്രമേ സൗജന്യ പദ്ധതികളില്‍ പങ്കാളികളാകുന്ന കാര്യത്തില്‍ മാനേജുമെന്റുകള്‍ തീരുമാനമെടുക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here