കാറ്റ് അനുകൂലം; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

0
2

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരേ പ്രതിഷേധമുയരുമ്പോള്‍ അവസരം മുതലെടുക്കാന്‍ സ്വകാര്യബസുടമകള്‍. കാറ്റുള്ളപ്പോള്‍ തൂറ്റുന്ന പതിവ് കലാപരിപാടിയുമായി, സമരം പ്രഖ്യാപിച്ചിരിക്കയാണ് സ്വകാര്യ ബസുടമകള്‍. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ മാസം 30 മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡീസല്‍ വില കൂടാതെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക വര്‍ദ്ധനവും തൊഴിലാളികളുടെ ശമ്പളയിനത്തിലെ വര്‍ദ്ധനവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ബസുടമകളുടെ സമ്മര്‍ദ്ദനീക്കം. 2014 മെയ് 20നാണ് അവസാനമായി ബസ് നിരക്ക് കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here