കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാ. റോബിന്‍ കുറ്റക്കാരനാണെന്ന് രാവിലെ കണ്ടെത്തിയ അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഉച്ചയോടെ ശിക്ഷ വിധിക്കുകയും ചെയ്തു.

മൂന്നു വകുപ്പുകളിലായി 60 വര്‍ഷം വിധിച്ച ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ പകുതി പെണ്‍കുട്ടിക്ക് നല്‍കണം. കോടതിയില്‍ കള്ള മൊഴി നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിട്ടി പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.

കേസിലെ മറ്റു ആറു പ്രതികളെയും വിട്ടയച്ചു. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാനായിട്ടില്ലെന്ന് കോടതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here