രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി

0

തിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. ഇന്നു രാത്രി അദ്ദേഹം രാജ്ഭവനില്‍ തങ്ങും.

തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഫെസ്റ്റിവെല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 9ന് ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണ സല്‍ക്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പോകുന്ന രാഷ്ട്രപതി 11ന് സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് ഗുരുവായൂരിലേക്ക് പോകുന്ന രാഷ്ട്രപതി ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചക്ക് 2.20ഓടെ ഡല്‍ഹിക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here