- NEWS UPDATE
- പോളിംഗ് സമയം പൂര്‍ത്തിയാകുമ്പോള്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം 68.75 പേര് തൃക്കാക്കരയില്‍ വോട്ടുചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേര് വോട്ടു രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ കനത്ത പോളിംഗാണ് ബൂത്തുകളില്‍ രേഖപ്പെടുത്തിയത്.
കൊച്ചി | വീറും വാശിയും നിറഞ്ഞ ഒരു മാസത്തെ പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വിധിയെഴുതുന്നു. രാവിലെ ഏഴിനു തന്നെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ തുടരും.
രാവിലെ ആറിനു മോക് പോളിംഗ് നടത്തി. ചില ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയിലുള്ളത്. 239 ബൂത്തുകളിലായിട്ടാണ് വോട്ടിംഗ് ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു മാതൃകാ ബൂത്തുകളും വനിതകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്ന ഒരു ബൂത്തും ഇവിടെയുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. വൈകുന്നേരം മഹാരാജാസ് കോളജിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റുന്ന വോട്ടിംഗ് മെഷീനുകള്‍ വെള്ളിയാഴ്ചയാണ് എണ്ണുക.