ശബരിമല: നാലംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘത്തെ പോലീസ് എരുമേലിയില്‍ തടഞ്ഞു

0
11

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചതോടെ നാലംഗ സംഘം കോട്ടയത്തേക്കു മടങ്ങി.

സ്ത്രീവേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതോടെയാണ് ഇവര്‍ക്കു മടങ്ങേണ്ടി വന്നത്. പോലീസുകാര്‍ തന്നെ ഇവരെ തിരികെ കോട്ടയത്ത് എത്തിക്കുകയായിരുന്നു. അതേസമയം വിശ്വാസികളായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ ശബരിമല കര്‍മ്മസമിതി സ്വാഗതം ചെയ്തു. ഇത് ആചാര ലംഘനമാകില്ലെന്നും സമിതി വ്യക്തമാക്കി.

മലകയാറാന്‍ ആണ്‍ വേഷത്തിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടുവെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here