‘ലൈവി’ല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു, പോലീസെത്തി ജീവന്‍ രക്ഷിച്ചു, ആശുപത്രിയിലേക്കു മാറ്റി

പാലാ | ഫേസ്ബുക്കില്‍ ലൈവായി കൈമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പോലീസ് രക്ഷിച്ചു ആശുപത്രിയിലാക്കി. പാലാ സ്വദേശിയായ മുപ്പതുകാരന്നെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് രക്ഷപെടുത്തിയത്.

വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു യുവാവിന്റെ സാഹസം. എന്റെ ആത്മഹത്യാ ലൈവ് എന്നു രേഖപ്പെടുത്തി പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തുപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. അനുനയിപ്പിച്ചു വാതില്‍ തുറപ്പിച്ചശേഷമാണ് ഇയാളെ പോലീസ് ആംബുലന്‍സിലേക്കു മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here