ഒളിക്യാമറയില്‍ കുടുങ്ങിയ കോഴ: രാഘവനെതിരെ അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി

0

തിരുവനന്തപുരം: കോഴിക്കോട് എം.പിയും സ്ഥാനാര്‍ത്ഥിയുമായ എം.കെ. രാഘവനെ കുടുക്കിയ ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ഡി.ജി.പി നിയമോപദേശം തേടിയിട്ടുണ്ട്.

ഡിസിപി വാഹിദിനാണ് അന്വേഷണ ചുമതല. എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനലാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ ചാനല്‍ ഓപ്പറേഷന്‍ നടത്തിയത്. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here