പാലക്കാട്: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് വി.എ. ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യും.
ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുത്തതായി കാണിച്ചാണ് മഞ്ജു ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ്.