മഞ്ജു വാരിയറുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

0

തൃശൂര്‍: നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോശന പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരുടെ ജാമ്യത്തില്‍ ശ്രീകുമാറിനെ പിന്നീട് വിട്ടയച്ചു.

തൃശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here