കസ്റ്റഡി മരണം: നെടുങ്കണ്ടത്ത് പോലീസുകാരുടെ അറസ്റ്റ് തുടങ്ങി

0

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലേക്ക് കടന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. മുന്‍ എസ്.ഐ. കെ.എ. സാബു, സി.പി.ഒ സജീവ് എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതി രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രഖ്യാപിച്ച സമരം ഇവര്‍ ഉപേക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here