എസ്.ഐയ്‌ക്കെതിരേ ബലാത്സംഘത്തിന് കേസ്: യുവതിയുടെ ഫെയ്‌സ്ബുക്ക് കൂട്ടുകാരായ ഉന്നത പോലീസുകാരും നെഞ്ചിടിപ്പില്‍

0

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പോലീസുകാരോട് മാത്രം സൗഹൃദം പുലര്‍ത്തിയ യുവതി ബലാത്സംഘപരാതി എസ്.ഐയ്‌ക്കെതിരേ നല്‍കിയതോടെ സൗഹൃദവലയം സ്ഥാപിച്ച നിരവധി പോലീസുകാര്‍ നെട്ടോട്ടത്തില്‍. തലസ്ഥാനത്തെ ഒരു യുവതി ഫെയ്‌സ്ബുക്കിലൂടെ ഡി.വൈ.എസ്.പിയടക്കമുളള ഉന്നതഉദ്യോഗസ്ഥരടങ്ങുന്ന നൂറോളംപേരുമായി ചങ്ങാത്തിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു എസ്.ഐയുമായി തെറ്റിയതോടെയാണ് യുവതി ബലാത്സംഘപരാതി നല്‍കിയതത്രേ. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി എസ്.ഐയ്‌ക്കെതിരേ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെ മ്യൂസിയംപോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് വാര്‍ത്തകള്‍. ഇന്റലിജന്‍സ് എ.ഡി.ജി.പി.യാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നൂറോളം ഉന്നത പോലീസുകാര്‍ ഈ യുവതിയുമായി ചങ്ങാത്തം പുലര്‍ത്തിയതായി തെളിഞ്ഞു. യുവതിയുടെ പരാതി പുറത്തായതോടെ യുവതിയുമായി ചങ്ങാത്തത്തിലായവര്‍ നെട്ടോട്ടമോടുകയാണ്. സേനയ്ക്കാകെ നാണക്കേടാകുന്നവിധത്തിലായിരുന്നു പല ഉദ്യോഗസ്ഥരുും സന്ദേശങ്ങള്‍ കൈമാറിയതെന്നാണ് സൂചന. നവമാധ്യമങ്ങളില്‍ ഇടപെടുന്നതിനിലെ അപകടവശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പോലീസ് തന്നെ യുവതിയുടെ മോഹവലയത്തിലായതാണ് ആഭ്യന്തരവകുപ്പിനെയും ഞെട്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here