കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതി സ്വപ്നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. സിജി വിജയന്റെ മൊഴിയാണ് പുറത്തുവന്നിട്ടുളളത്.
നേത്തെ സ്വപ്നയുടേതെന്ന രീതിയില്‍ പുറത്തുവന്ന സംബ്ദരേഖയില് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന സംഘത്തിനാണ് പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിട്ടുള്ളത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ സ്വപ്ന കഴിഞ്ഞിരുന്ന സമയത്ത് അവരുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു സിജി വിജയന്.
സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നുവെന്നും രാധാകൃഷ്ണന് എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും മോഴിയില്‍ വ്യക്തമാക്കുന്നു. നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേതുതന്നെയാണെന്നും ഉദ്യോഗസ്ഥ സംശയിക്കുന്നു.