ആന്തൂര്‍: അധ്യക്ഷയെ തൊടാതെ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്, അറസ്റ്റ് തടയാതെ ഹൈക്കോടതിയും

0

കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ മരണത്തില്‍ നഗരസഭ അധ്യക്ഷയെ തൊടാതെ ഉദ്യോഗസ്ഥരിലേക്കെന്ന് സുചന നല്‍കി അന്വേണ സംഘം. സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുടെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. മുന്‍കൂര്‍ ജാമ്യാം നേടാനുള്ള നഗരസഭാ സെക്രട്ടറിയുടെ നീക്കം പാളി.

സാജന്റെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എഞ്ചിനിയര്‍ ശിപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്നു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. അതേസമയയം, സാജന്റെ മരണത്തില്‍ അധ്യക്ഷ പി.കെ. ശ്യാമളയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സാജന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പോ, പേരെടുത്തു പറഞ്ഞുള്ള പരാമര്‍ശങ്ങളോ ഇല്ല.

സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. പോലീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സെക്രട്ടറി നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here