ബൈക്കിനെ ലാത്തിയെറിഞ്ഞു വീഴ്ത്തി ഹെല്‍മറ്റ് വേട്ട, പോലീസിനെതിരെ കേസ് എടുക്കും

0
115

കൊല്ലം: വാഹനപരിശോധനയ്ക്കിശട നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ ലാത്തിക്ക് എറിഞ്ഞിട്ട പോലീസുകാര്‍ക്കെതിരെ കേസ് എടുക്കും. സംഭവത്തില്‍ ഡി.ജി.പി. ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി.

ലാത്തിയേറില്‍ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ത്ഥാടകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ചിതറ സ്വദേശി സിദ്ദിഖി(22)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

അതേസമയം, സിദ്ദിഖിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജനങ്ങള്‍ പാരിപ്പള്ളി മടത്തറ റോഡ് ഉപരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here