മദ്യപിച്ചു ബഹളമുണ്ടാക്കിയവരെ തടയാനെത്തിയ സി.ഐക്കും കുട്ടര്‍ക്കും മര്‍ദ്ദനം

തിരുവനന്തപുരം: മദ്യപിച്ചു സംഘര്‍ഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനെത്തിയ ഫോര്‍ട്ട് പോലീസിനു മര്‍ദ്ദനമേറ്റു. പരിക്കേറ്റ സി.ഐ. ജെ. രാകേഷിനെയും മറ്റു രണ്ടു പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോയെയാശിങ്കാരത്തോപ്പ് കോളനിയിലായിരുന്നു സംഭവം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ചശേഷം പരസ്പരം ഏറ്റുമുട്ടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ശിങ്കാരത്തോപ്പിലെത്തിയത്. ഇവരെ നിയന്ത്രിക്കുന്നതിനിടെ പിന്നില്‍നിന്ന് എത്തിയ കുറച്ചുപേര്‍ ചേര്‍ന്നു സിഐയെ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here