തർക്കം, അടി… സൈനികനെ ആദ്യം മുഖത്തടിച്ചത് പോലീസ്, സി സി ടി വി ദൃശ്യങ്ങൾ പോലീസിനെ തിരിഞ്ഞു കൊത്തുന്നു

കൊല്ലം | തർക്കം രൂക്ഷമായപ്പോൾ മുഖത്തടിച്ചു, പിന്നെ പിടിവലിയും പ്രതിരോധവും… കിളികൊല്ലൂർ സ്റ്റേഷനിൽ അരങ്ങേറിയ മർദന ദൃശ്യങ്ങൾ പുറത്തുവന്നു.

പുറത്തുവന്ന ദൃശ്യങ്ങളിൽ മഫ്തിയിലുള്ള പോലീസുകാരൻ പ്രകാശ് ചന്ദ്രൻ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിച്ചതോടെയാണ് കൈയ്യാങ്കളി തുടങ്ങുന്നത്. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് ഗ്രൂപ്പുകളിലാന്ന് ആദ്യം പ്രചരിച്ചതെന്നാന്ന് പുറത്തുവരുന്ന വിവരം.

കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പിടിവലിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

പോലീസുകാരന്‍ രണ്ടാമതും മുഖത്തടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിഷ്ണു തിരിച്ചടിച്ച് പ്രതിരോധിക്കുന്നത്. തുടര്‍ന്നുള്ള പിടിവലിയില്‍ ഇരുവരും താഴെവീണു. പിടിവലിക്കിടെ വിഷ്ണുവിന്റെ ഷര്‍ട്ട് കീറിയതും പിടിച്ചു മാറ്റാൻ വനിതാ പോലീസ് ശേഷിക്കുന്നതിനിടെ മുണ്ട് അഴിഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്.

സ്‌റ്റേഷനില്‍ കയറി ഇടിവള ഉപയോഗിച്ച് വിഷ്ണു മര്‍ദ്ദിച്ചുവെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല. ഈ സംഭവത്തിന് ശേഷമാണ് എസ്.ഐയും സിഐയും സ്‌റ്റേഷനിലേക്ക് വരുന്നത്. പിന്നീടാണ് ഇടിമുറിയിലെത്തിച്ച് വിഷ്ണുവിനേയും സഹോദരനേയും പോലീസ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 25 നായിരുന്നു സംഭവം.


Police beaten brothers inside Killikolloor police station brutally

LEAVE A REPLY

Please enter your comment!
Please enter your name here