ഗുരുതര വീഴ്ച്ച: എസ്.പിക്ക് ട്രാന്‍സ്ഫര്‍, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

0

ഗുരുതര വീഴ്ച്ച: എസ്.പിക്ക് ട്രാന്‍സ്ഫര്‍, എസ്.ഐക്ക് സസ്‌പെന്‍ഷന്‍കോട്ടയം:പ്രണയവിവാഹത്തം കഴിച്ചതിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മരണത്തില്‍ ഗുരുതര പോലീസ് വീഴ്ച. കോട്ടയം എസ്.പിയെ മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിച്ചു. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. എം.എസ്. ഷിബുവിനെയും എ.എസ്.ഐയെയും ഐ.ജി. വിജയ് സാഖറെ സസ്‌പെന്റ് ചെയ്തു. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്.പി.
മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചു തുടങ്ങി.

ഭര്‍ത്താവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടേയോ കെവിന്റെ ബന്ധുക്കളുടേയോ പരാതികളില്‍ പോലീസ് വേണ്ട സമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടമാകുമായിരുന്നില്ല. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈ.എസ്.സി അന്വേഷിക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here