വായില്‍ നുരയും പതയും വന്ന് കുഴഞ്ഞു വീണു ഗോപി മരിച്ചത് വിഷ കള്ളു കുടിച്ചിട്ടോ ? 5 പേരെ കൂടി അവശനിലില്‍ ചികിത്സയില്‍

0

കല്‍പ്പറ്റ: വായില്‍ നിന്നും നുരയും പതയും വന്ന് അവശനിലയിലായ ആദിവാസി യുവാവ് കഴിച്ചത് വിഷക്കള്ളെന്ന് സംശയം. വയനാട്ടില്‍ ഇയാള്‍ കള്ളുകുടിച്ച അതേ ഷാപ്പില്‍ നിന്ന് മദ്യപിച്ച അഞ്ചു പേരെ കൂടി അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെക്കുംതറ മരമൂല കോളനിയിലെ ഗോപി(40) ആണു മരിച്ചത്. വൈകുന്നേരം മൂന്നോടെ ആശുപത്രിയിലെത്തിച്ച ഇയാള്‍ രാത്രിയില്‍ മരിക്കുകയായിരുന്നു. പല സ്ഥലങ്ങളിലായി വീണു കിടക്കുകയായിരുന്നു മറ്റു മൂന്നുപേരെയാണ് രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുള്ളത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് പോലീസ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. കോട്ടാന്തറമണിയന്‍കോട് കോളജി മുക്ക് കുള്ളുഷാപ്പിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here