വേലി തന്നെ വിളവ് നിന്നുകയാണോ ? പോലീസിനെ വിമർശിച്ച് പി.കെ.ശ്രീമതി

കണ്ണൂർ | വേലി തന്നെ വിളവ് തിന്നുകയാണോ എന്ന് പോലീസിനോട് ചോദ്യവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. യുവതിയെ ബലാത്സംഗം ചെയ്തെന്ന സി.ഐ. പി.ആർ.സുനുവിനെതിരായ പരാതിയിലാണ് പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക്പോസ്റ്റ്.

സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ ശ്രീമതി ഫേസ്ബുക്കില്‍‌ കുറിക്കുന്നു. അതേസമയം യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് സി.ഐ പി.ആർ.സുനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെ ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിൽ തുടരുകയാണ്. സി.ഐയെ കൂടാതെ മറ്റ് നാല് പേരും പോലീസ് കസ്റ്റഡിയിലുണ്ട്.

നേരത്തെയും പി.ആർ. സുനുവിനെതിരെ ബലാത്സംഗ പരാതി ഉയർന്നിട്ടുണ്ട്. അതിനുശേഷമാണ് ഇദ്ദേഹത്തിന് സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. എന്നാല്‍ പൊലീസുകാരന്‍ നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

Pk sreemati criticise kerala police

LEAVE A REPLY

Please enter your comment!
Please enter your name here