ആദ്യം പത്രിക നല്‍കാത്തതു കൊണ്ട് ഓട്ടോറിക്ഷ കിട്ടിയില്ല, ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

0

പാലാ: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനു ചിഹ്നം കൈതച്ചക്ക. ജോസ് ടോം ആവശ്യപ്പെട്ടിരുന്ന ഓട്ടോറിക്ഷ മറ്റൊരു സ്വതന്ത്രന്‍ മുന്നേ കൈക്കലാക്കി.

ഓട്ടോറിക്ഷ, കൈതച്ചക്ക, ഫുട്‌ബോള്‍ എന്നി ക്രമത്തിലായിരുന്നു ജോസ് ടോം ചിഹ്നം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഓട്ടോറിക്ഷ മറ്റു രണ്ടു പേര്‍ കൂടി ആവശ്യപ്പെട്ടിരുന്നതിനാല്‍ ആദ്യം അപേക്ഷിച്ചയാളിന് മുന്‍ഗണന ലഭിച്ചു. ബാബു ജോസഫ് എന്ന സ്വതന്ത്രനാണ് ഓട്ടോറിക്ഷയില്‍ മത്സരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് ക്ലോക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് താമരയുമാണ് ചിഹ്നം.

LEAVE A REPLY

Please enter your comment!
Please enter your name here