തിരുവനന്തപുരം: മകളുടെ കമ്പനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവു കൊണ്ടുവരട്ടെ. മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ. മടിയില്‍ കനമില്ലാത്തതുകൊണ്ട് ഭയമില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

സ്പ്രിംക്ലര്‍ വിവാദത്തില്‍ ഹൈക്കോടതി ആരാഞ്ഞ ചോദ്യങ്ങള്‍ സ്വാഭാവികമായ വിവരശേഖരണ നടപടി മാത്രമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടക്കം മറുപടി പറഞ്ഞ് സമയം കളയാനില്ല. എ.കെ.ജി. സെന്ററാണ് മകളുടെ ഐ.ടി. കമ്പനിയുടെ വിലാസമെന്നത് ശുദ്ധ അസംബന്ധമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here