മാസ്ക്കും ഗ്യാപ്പുമില്ലങ്കിൽ സോപ്പിട്ടിട്ട് കാര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോൾ‍ ലംഘനങ്ങൾ‍ക്കുള്ള പിഴ തുക കുത്തനെ വർ‍ധിപ്പിച്ചു.‍ സർക്കാരിന്റെതാണ് നടപടി.  മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾ‍ക്കുള്ള പിഴയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

200 രൂപയാണ് പൊതുസ്ഥലങ്ങളിൽ‍ മാസ്‌ക് ധരിക്കാതിരുന്നാൽ‍ നിലവിൽ നൽകേണ്ട  പിഴ. പുതിയ ഉത്തരവ് പ്രകാരം ഇത് 500-ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനി മുതൽ  5000 രൂപ വരെ പിഴ നൽകേണ്ടിവരും

ക്വാറന്റീന്‍ ലംഘനം, ലോക്ഡൗണ്‍ ലംഘനം, നിയന്ത്രണങ്ങൾ ലംഘിച്ച് സംഘം ചേരൽ‍ എന്നിവയ്ക്ക് ഇനി മുതല്‍ വർധിപ്പിച്ച പിഴ അടയ്ക്കണം

LEAVE A REPLY

Please enter your comment!
Please enter your name here