കോട്ടയം: പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസ് എന്‍.ഡി.എ വിട്ടു. പി.ജെ.ജോസഫിനൊപ്പം ചേര്‍ന്ന് ബ്രാക്കറ്റില്ലാത്ത കേരാള കോണ്‍ഗ്രസായി യു.ഡി.എഫിന്റെ ഭാഗമാകും. കസേര ചിഹ്നത്തിനു പകരം സൈക്കിള്‍ ചിഹ്നത്തിനായി അപേക്ഷ നല്‍കാനും ഇരുകൂട്ടര്‍ക്കും ഇടയില്‍ ധാരണയായി.
കടുത്തുരുത്തിയില്‍ ഇന്നു നടക്കുന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി. തോമസ് പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കാതെ ബി.ജെ.പി തഴഞ്ഞതിശന തുടര്‍ന്നാണ് പി.സി. തോമസ് എന്‍.ഡി.എ വിട്ടത്. കഴിഞ്ഞതവണ എന്‍.ഡി.എയില്‍ പി.സിയും കൂട്ടരും നാലു സീറ്റില്‍ മത്സരിച്ചിരുന്നു.