കൊച്ചി: പോലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. എറണാകുളത്തുനടന്ന കൊച്ചി റേഞ്ച് ഐ.ജി. ഓഫീസിലെ സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ രാജുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാലാണ് ക്ലിയറന്‍സ് നിഷേധിച്ചത്.

അടുത്തമാസം എട്ടിന് ദമാസ്‌ക്കസിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് രാജു പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് അടക്കം എടുത്തിട്ടുണ്ടെന്നു പോലീസ് ക്ലിയറന്‍സ് നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പി. രാജു ഹൈക്കോടതിയെ സമീപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here