തിരുവനന്തപുരം: മാസ്‌കും ഗഌസും ധരിച്ച് കുറ്റ്യാടി എം.എല്‍.എ പാറയ്ക്കല്‍ അബ്ദുള്ള. അബ്ദുള്ളയുടെ നടപടി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചു.

കോഴിക്കോട്, മലപ്പുറം മേഖലകയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ ഈ രീതയില്‍ സഭയിലെത്തിയത്. പല അംഗങ്ങളും കൗതുകത്തോടെ വിഷയം ആരാഞ്ഞു. പാറയ്ക്കല്‍ അബ്ദുള്ളയുടേത് അപഹാസ്യമായ നടപടിയാണെന്ന് മന്ത്രി കെ.കെ. ഷൈലജ കുറ്റപ്പെടുത്തി. കോഴിക്കോട് എല്ലാവരും ഇങ്ങനെയാണ് നടക്കുന്നതെന്നും വിഷയം സഭയടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് അങ്ങനെ വന്നതെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. വളരെ ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയുള്ളതായിപ്പോയി അംഗത്തിന്റെ നടപടിയെന്നായി മുഖ്യമന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here