കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ വേട്ടേറ്റു മരിച്ചു, സി.പി.എമ്മുകാരന്‍ കസ്റ്റഡിയില്‍, ഹര്‍ത്താല്‍

കണ്ണുര്‍: കണ്ണൂരിലെ പാനൂരില്‍ തിരച്ചെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാല്‍ മന്‍സൂറി(22)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ മുഹ്‌സിന്‍ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന ആരോപണവുമായി യു.ഡി.എഫും കുടുംബവും രംഗത്തെത്തി. കഴിഞ്ഞ ദിസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. 149, 150 ബൂത്തുകള്‍ക്കിടയില്‍ ഉച്ചയോടെ സംഘര്‍ഷം രൂക്ഷമായിരുന്നു. 149 നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പിന്നാലെയാണ് രാത്രിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ഒരു സംഘം ബോംബ് എറിയുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here