മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം വന ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കബറടക്കി. പുലര്‍ച്ചെ രണ്ടിനു പാമക്കാട് ജുമാ മസ്ജിദില്‍ പുര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.
ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ, ഇന്നലെ അര്‍ധരാത്രിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ചു മൃതദേഹം പാണക്കാട് വീട്ടിലേക്കെടുത്തു. അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40നാണ് തങ്ങള്‍ അന്തരിച്ചത്. രാത്രി 7 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.