പളളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജ്:  നിര്‍മാണം ഉടന്‍

0

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പളളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജിന്‍റെ ടെണ്ടര്‍ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ ഉറപ്പു നല്‍കി. ദേശീയപാത വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്നുവരിയുളള മേല്‍പ്പാലം പണിയാന്‍ ഉപരിതല ഗതാഗത മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയപാത ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍) ആഷിഷ് ദ്വിവേദി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍.എച്ച്.എ.ഐ മന്ത്രാലയത്തിന്‍റെ ഔപചാരിക അംഗീകാരത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ നിര്‍മ്മാണം ആരംഭിക്കും.

ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന്‍റെ വെളിച്ചത്തില്‍ പളളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു വേണ്ടിയുളള സമരം പിന്‍വലിക്കണമെന്ന് പി.കരുണാകരന്‍ എം.പി.യോടും സമരസമിതിയോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എം.പി സമരം അവസാനിപ്പിച്ചു. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള എല്ലാ ശ്രമവും നടത്തുമെന്നും എന്‍.എച്ച്.എ.ഐ അധികൃതര്‍ ഉറപ്പുനല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here