കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ്. നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.എസ് പ്രോജകട് എം.ഡി. സുമിത് ഗോയലിന്റെ അടക്കം ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് വിജിലന്‍സ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

കേസില്‍ പങ്കുള്ള പ്രമുഖരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ തയാറായിട്ടില്ല. അതിനാല്‍ തന്നെ ജാമ്യം നല്‍കുന്നത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തിനു നല്‍കിയ മൊബിലൈസസേഷന്‍ ഫണ്ട് ആര്‍.ഡി.എസ്. പ്രോജക്ട്‌സ് വഴി മാറ്റി ഉപയോഗിച്ചുവെന്നും വിജിലന്‍സ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here