കലാകിരീടത്തില്‍ മുത്തമിട്ട് പാലക്കാട്, അടുത്ത വര്‍ഷം വേദി കൊല്ലം

0

കാഞ്ഞങ്ങാട്: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് (951 പോയിന്റ്) ഉയര്‍ത്തി. അടുത്ത കലോത്സവത്തിന് കൊല്ലം വേദിയാകും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കീരീടനേട്ടം ആവര്‍ത്തിക്കുകയാണ് പാലക്കാട് ചെയ്തിരിക്കുന്നത്. 949 പോയിന്റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി.

സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ 95 പോയിന്റ് തന്നെ നേടി പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സംസ്ഥാനങ്ങള്‍ മുന്നിലെത്തി. എച്ച്.എസ്.എസ്. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ആലപ്പുഴ മാന്നാര്‍ എന്‍.എസ്. ബോയ്‌സ് എച്ച്.എസ്.എസ് ആണ് മുന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here