പാലക്കാട് മൂന്നു നില കെട്ടിടം തകര്‍ന്നു വീണു, നിരവധി പേര്‍ കുടുങ്ങി

0

പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം അറ്റകൂറ്റപണി നടന്നുവന്നിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. മൂന്നു നില കെട്ടിടത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണ്ണമായം നിലംപൊത്തി.

അഞ്ചു പേരെ പരുക്കുകളളോടെ രക്ഷപെടുത്തി. എന്നാല്‍, കെട്ടിടത്തിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തതയില്ലാത്തത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. മൊബൈല്‍ കട, ലോഡ്ജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിലെ ഹോട്ടലിലെ അറ്റകൂറ്റപണിയാണ് അപകടത്തില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here