ജോസ് ടോം (യു.ഡി.എഫ്)-51194
മാണി സി. കാപ്പന്‍ (എല്‍.ഡി.എഫ്)- 54137
എന്‍. ഹരി (എന്‍.ഡി.എ) – 18044

Lead
രാമപുരം LDF 757
കടനാട് LDF 589
മേലുകാവ് LDF
മൂന്നിലവ LDF
തലനാട് LDF
തലപ്പലം LDF
ഭരണങ്ങാനം LDF
കരൂര്‍ LDF
മുത്തോലി UDF
പാലാ LDF
മീനച്ചല്‍ UDF
കൊഴുവനാല്‍ LDF
എലിക്കുളം LDF
 • Updating…
 • ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്ന് ഉറപ്പെന്ന് മാണി സി കാപ്പന്‍, ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.
 • എട്ടു ബൂത്തുകളിലെ വോട്ടുകള്‍ മാത്രം എണ്ണാനിരിക്കുമ്പോള്‍ മാണി സി. കാപ്പന്റെ ലീഡ് 2247. എലിക്കുളത്തെ ബൂത്തുകളാണ് എണ്ണുന്നത്.
 • കൊഴുവനാലും മീനച്ചലും എണ്ണുമ്പോള്‍ മാണി സി കാപ്പന്റെ ലീഡ് വീണ്ടും കുറഞ്ഞു. മാണി സി കാപ്പന്റെ ലീഡ് 3027 ലേക്ക് ചുരുങ്ങി.
 • പാലാ മുന്‍സിപ്പാലിറ്റി അടക്കമുള്ള പ്രദേശങ്ങളില്‍ ജോസ് ടോം ലീഡ് ചെയ്തതോടെ മാണി സി കാപ്പന്റെ ലീഡ് 3889 ആയി കുറഞ്ഞു.
 • പാലാ നഗരസഭയില്‍ വോട്ടെണ്ണല്‍ തുടങ്ങി.
 • മുത്തോലി പഞ്ചായത്തിന്റെ വോട്ടെണ്ണലിന്റെ അവസാന ബൂത്തുകളില്‍ മാണി സി. കാപ്പന്റെ ലീഡ് നില 3724 ആയി കുറഞ്ഞു.
 • എണ്ണാം റൗണ്ടില്‍ ഇതാദ്യമായി ജോസ് ടോമിന് ആദ്യമായി ലീഡ്. എന്നാലിത് ചെറിയ വോട്ടുകള്‍ക്കു മാത്രം.

ജോസ് ടോം (യു.ഡി.എഫ്)-27904
മാണി സി. കാപ്പന്‍ (എല്‍.ഡി.എഫ്)- 32300
എന്‍. ഹരി (എന്‍.ഡി.എ) – 9614

 • 8 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്റെ ലീഡ് 4336
 • പകുതി വോട്ടുകള്‍ എണ്ണി: എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടി മാണി സി കാപ്പന്റെ മുന്നേറ്റം. ലീഡ് 3802

ജോസ് ടോം (യു.ഡി.എഫ്)-18428
മാണി സി. കാപ്പന്‍ (എല്‍.ഡി.എഫ്)- 21727
എന്‍. ഹരി (എന്‍.ഡി.എ) – 6809

 • കേരള കോണ്‍ഗ്രസിലെ തര്‍ക്കം തിരിച്ചടിയായെന്ന് കോണ്‍ഗ്രസിന്റെ പ്രതികരണം.
 • വോട്ടു മറിച്ചതാര് ? ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിനു മറിച്ചു നല്‍കിയെന്ന് ജോസ് ടോമിന്റെയും ജോസ് കെ. മാണിയോടുള്ള വിരോധം വോട്ടായെന്ന് മാണി സി. കാപ്പന്റെയും പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടു മറിഞ്ഞെന്ന് പി.ജെ. ജോസഫ്. കോണ്‍ഗ്രസ് പാലം വലിച്ചെന്ന ആരോപണം കേരള കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നും ഉയരുന്നു. കഴിഞ്ഞ തവണയുണ്ടായിരുന്ന 24,000 വോട്ടിലെത്താന്‍ ബി.ജെ.പിക്കു കഴിയാത്തതും ചോദ്യമാണ്. അവരുടെ സ്വാധീനമേഖലയായ രാമപുരത്ത് 700 വോട്ടുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
 • അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടയ്‌ക്കൊന്നു കുറഞ്ഞ ലീഡ് 3346 ആയി ഉയര്‍ത്തി മാണി സി കാപ്പന്‍. വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളിലും ലീഡ് നിലനിര്‍ത്തിയാണ് മുന്നേറ്റം.
 • മാണി സി. കാപ്പന്റെ ലീഡ് നില 2476ലേക്ക് ഉയര്‍ന്നു.
 • മൂന്നാം റൗണ്ട് എണ്ണുമ്പോള്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്‌ളാദ കൊടുങ്കാറ്റ് വിതച്ച് മാണി സി കാപ്പന്റെ ലീഡ് 2181

ജോസ് ടോം (യു.ഡി.എഫ്)-11600
മാണി സി. കാപ്പന്‍ (എല്‍.ഡി.എഫ്)- 12351
എന്‍. ഹരി (എന്‍.ഡി.എ) – 2500

 • രാമപുരത്ത് കെ.എം. മാണി നേടിയതിനെക്കാള്‍ മൂവായിരത്തോളം വോട്ടു കുറവാണ് ജോസ് ടോം നേടിയിരിക്കുന്നത്. രാമപുരത്തിന്റെ മാറ്റി ചിന്തിക്കല്‍ ട്രന്‍ഡായി മാറുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ജോസ് ടോം (യു.ഡി.എഫ്)-4095
മാണി സി. കാപ്പന്‍ (എല്‍.ഡി.എഫ്)- 4263
എന്‍. ഹരി (എന്‍.ഡി.എ) – 1929

 • 2011 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വ്യക്തമായ ലീഡ് ഉണ്ടായിരുന്ന പ്രദേശമാണ് രാമപുരം. അവിടെ ലീഡ് 200 ലേക്കു വരെ ഉയത്തിയാണ് മാണി സി. കാപ്പന്‍ മുന്നേറുന്നത്. ആദ്യ ആറു ബൂത്തുകള്‍ എണ്ണുമ്പോള്‍ 156 വോട്ടാണ് മാണി സി. കാപ്പിന്റെ ലീഡ്.
 • ബൂത്ത് എണ്ണിത്തുടങ്ങി: യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ രാമപുരത്തെ ആദ്യ മൂന്നു ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 186 വോട്ടുകള്‍ക്ക് മാണി സി. കാപ്പല്‍ മുന്നിലേക്ക്.
 • 15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നെണ്ണം അസാധു. അവശേഷിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും ഇടതുസ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും ആറു വീതം പങ്കിട്ടു.
 • പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങിയെങ്കില്‍ വലിയ കാലതാമസമാണ് നേരിടുന്നത്. അസാധു വോട്ടുകള്‍ നിര്‍ണ്ണയിക്കുന്നതിലെ സാങ്കേതികതയാണ് കാലതാമസം വരുത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here