പാലാ: ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിക്കുമ്പോള്‍ 70 ശതമാനം പേര്‍ വോട്ടുചെയ്തുവെന്ന് പ്രാഥമിക കണക്കുകള്‍. ഉയര്‍ന്ന പോളിംഗില്‍ പ്രതീക്ഷവയ്ക്കുകയാണ് മൂന്നു മുന്നണികളും.

5.20 വരെയുള്ള കണക്കനുസരിച്ച് 68.4 ശതമാനമായിരുന്നു പോളിംഗ്. 2016 ല്‍ 77 ശതമാവനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം. ഉച്ചയ്ക്ക് ഒരു മണിവരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പാലാ നഗരസഭ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പോളിംഗാണ്. അതേസമയം, ഗ്രാമീണ മലയോര മേഖലകളില്‍ പോളിംഗിന് നഗരത്തെ അപേക്ഷിച്ച് വേഗത കുറവാണ്.

പത്തു മണിവരെ 20.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൂടുതലും നഗരപ്രദേശങ്ങളിലാണ്. രാവിലെ ഏഴിനു തുടങ്ങിയ പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഏഴു ശതമാനത്തോളം പേര്‍ വോട്ടു ചെയ്തിരുന്നു. മൂന്നു സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ പോളിംഗ് ശതമാനം ഉയര്‍ന്നേക്കും.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ടു ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ കാനാട്ടുപാറ ഗവ. പോളിടെക്‌നിക്ക് കോളജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായി. യു.ഡി.എഫ. സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ. എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. രണ്ടിടത്ത് മോക് ്‌പോളിംഗില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വി.വി. പാറ്റ് യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here