കോട്ടയം: ജോസ് ടോമിനു രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം വരണാധികാരിക്കു നല്‍കി. കേരളാ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി ജോസഫ് വിഭാഗവും കത്തു നല്‍കി.

ഇതോടെ രണ്ടിലയുടെ കാര്യത്തില്‍ വരണാധികാരിയുടെ നിലപാട് നിര്‍ണായകമാകും. ജോസ് വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പാര്‍ട്ടി ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട കത്താണ് മൂന്നു മണിയോടെ വരണാധികാരിക്ക് നല്‍കിയത്. അതേസയമം, പി.ജെ. ജോസഫിന്റെ പ്രത്യേക പ്രതിനിധിയായെത്തിയ സുധീഷ് മുദ്രവച്ച കവറാണ് വരണാധികാരിക്ക് കൈമാറിയത. ജോസ് ടോം കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണെന്നും ജോസഫ് വിഭാഗം നേതാക്കള്‍ ആവര്‍ത്തിച്ചു.

ചെയര്‍മാന്‍ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയിലെ കേസുകളുടെ വിവരങ്ങള്‍ വരണാധികാരിയെ അറിയിക്കുകമാത്രമാണ ചെയ്തിട്ടുള്ളതെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയം, ജോസഫ് വിഭാഗത്തിലെ ഒരംഗം മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

അതേസമയം, വര്‍ക്കിംഗ് ചെയര്‍മാനായി ജോസ് കെ മാണി പക്ഷം തന്നെ അംഗീകരിക്കാതെ ചിഹ്നത്തിന്റെ കാര്യത്തില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്. യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വേദനയുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

തന്നെ ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ ആയി അംഗീകരിച്ച് അപേക്ഷ നല്‍കിയാല്‍ ചിഹ്നം സംബന്ധിച്ചു തീരുമാനം പുനഃപരിശോധിക്കാം എന്ന് യുഡിഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായി ജോസഫ് പറഞ്ഞിരുന്നു.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാണ് ജോസ് ടോം ഇന്ന് സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here